Navigation
Kerala University Assistant 2018 NOTIFICATION.

Malayalam - 1(സന്ധി)


വ്യാകരണത്തിലെ മുഖ്യ പഠന വിഷയമാണ് സന്ധി. ഭാഷയിലെ വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയാണ് സന്ധി. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ പലതരം മാറ്റങ്ങൾ ഉണ്ടാകും. മലയാള സന്ധികളും സംസ്‌കൃത സന്ധികളും ഉണ്ട്.
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ അവയിലെ വർണങ്ങൾക്കുണ്ടാകുന്ന മാറ്റത്തിനനുസരിച്ചു മലയാള സന്ധികളെ നാലായി തിരിച്ചിരിക്കുന്നു.

1. ലോപസന്ധി

രണ്ടു വർണ്ണങ്ങൾ [അക്ഷരങ്ങൾ] തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചു പോകുന്ന (ഇല്ലാതായി പോകുന്ന) സന്ധിയാണ് ഇത്.
ഉദാ :
ഇത് + അല്ലോ = ഇതല്ലോ
കാറ്റ് + ഓ = കാറ്റോ
ഇവിടെ സംവൃതോപകാരം ലോപിച്ചു.
വന്നു + അല്ലോ = വന്നല്ലോ
വന്നു + ഓ = വന്നുവോ
ഇവിടെ 'ഉ'കാരം ലോപിച്ചു, ലോപിക്കാതെ യഥാക്രമം വന്നുവല്ലോ, വന്നുവോ എന്നിങ്ങനെയും പറയാം
അല്ല + അല്ലോ = അല്ലല്ലോ
വീണ + ഇടം = വീണിടം
ഇവിടെ 'അ'കാരം ലോപിച്ചു.
വരാതെ + ഇരുന്നു = വരാതിരുന്നു
എന്റെ + അച്ഛൻ = എന്റച്ഛൻ
ഇവിടെ 'എ'കാരം ലോപിച്ചു. ലോപസന്ധി അല്ലാതെയും ഇത്തരം പദങ്ങൾ ചേരുന്നതായി കാണാം. വരാതെയിരുന്നു, എന്റെ അച്ഛൻ എന്നിങ്ങനെ. ലോപിച്ച രൂപത്തിൽ മാത്രമാണ് ലോപസന്ധി.
പോയി + അപ്പോൾ = പോയപ്പോൾ
ആയി + എന്ന് = ആയെന്ന്
ഇവിടെ 'ഇ'കാരം ലോപിച്ചു.
കൂടുതൽ ഉദാഹരണങ്ങൾ 
കാണുന്നു + ഉണ്ട് = കാണുന്നുണ്ട്
വന്നു + എന്ന് = വന്നെന്ന്
പെറ്റ + അമ്മ = പെറ്റമ്മ
വെള്ള + ഇല = വെള്ളില
കണ്ണീര് + അണിഞ്ഞ = കണ്ണീരണിഞ്ഞ

Your Name :
Your Email: *
Subject:
Your Message: *


Kerala PSC University Assistant Examination Questions, Kerala PSC University Assistant Expected Questions, Kerala PSC University Assistant GK Questions, Kerala PSC University Assistant Science Questions, Kerala PSC University Assistant History Questions, Kerala PSC University Assistant Ecnomics Questions, Kerala PSC University Assistant Renaissance in Kerala Questions, Kerala PSC University Assistant Fact About India Questions, Kerala PSC University Assistant Fact About Kerala Questions, Kerala PSC University Assistant IT Questions, Kerala PSC University Assistant Social Welfare Scheme Questions
Share

Mashhari